നിർത്തിവെച്ച സർവീസ് പുനരാരംഭിക്കാനൊരുങ്ങി ഇൻഡിഗോ

0

മസ്‌ക്കറ്റ്: മസ്‍കറ്റില്‍ നിന്ന് കൊച്ചിയിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി ഇൻഡിഗോ എയർലൈൻസ്. ഫെബ്രുവരി 16 മുതല്‍ മസ്‍കത്തില്‍ നിന്നുള്ള സര്‍വീസ് ആരംഭിക്കുമെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

പ്രവാസികൾക്ക് തിരിച്ചടിയായി കഴിഞ്ഞ വര്‍ഷമാണ് ഇന്റിഗോ കൊച്ചി സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. ഒമാന്റെ ദേശീയ എയര്‍ലൈനായ ഒമാന്‍ എയറും എയര്‍ ഇന്ത്യ എക്സ്‍പ്രസും മാത്രമാണ് മസ്കറ്റില്‍ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് സർവീസുകൾ നടത്തുന്നത്. ഫെബ്രുവരി 16 മുതല്‍ ഇന്റിഗോ വീണ്ടും സര്‍വീസ് തുടങ്ങുമെന്ന പ്രഖ്യാപനം പ്രവാസികള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ്.