ആഭ്യന്തര വിമാന സർവീസുകളുടെ എണ്ണം കൂട്ടാൻ ഒരുങ്ങി ഇൻഡി​ഗോ

0

ഡൽഹി: രാജ്യത്തെ ബജറ്റ് വിമാനക്കമ്പനിയായ ഇൻഡി​ഗോ ആഭ്യന്തര വിമാന സർവീസുകളുടെ എണ്ണം കൂട്ടാനൊരുങ്ങുന്നു. ടയർ 2, ടയർ 3 നഗരങ്ങളിലേക്കായി ഈ മാസം തന്നെ 38 പുതിയ വിമാന സർവീസ് തുടങ്ങാനാണ് തീരുമാനം.

റായ്പൂർ – പുണെ റൂട്ടിൽ പുതിയ സർവീസ് തുടങ്ങും. ലഖ്‌നൗ – റാഞ്ചി, ബെംഗളൂരു – വിശാഖപട്ടണം, ചെന്നൈ – ഇൻഡോർ, ലഖ്‌നൗ – റായ്പൂർ, മുംബൈ – ഗുവാഹത്തി, അഹമ്മദാബാദ് – ഇൻഡോർ എന്നീ റൂട്ടുകളിലെ നിർത്തിവെച്ചിരുന്ന സർവീസുകൾ പുനരാരംഭിക്കും.

തങ്ങളുടെ ആഭ്യന്തര വിമാന സർവീസ് ശൃംഖല 38 പുതിയ വിമാനസർവീസുകളുടെ കരുത്തിൽ വിപുലീകരിക്കാനായതിൽ സന്തോഷമുണ്ടെന്ന് ഇൻഡി​ഗോ ചീഫ് സ്ട്രാറ്റജി ആന്റ് റവന്യൂ ഓഫീസർ സഞ്ജയ് കുമാർ പറഞ്ഞു.

നിലവിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ പല പ്രധാന നഗരങ്ങളിലും യാത്രക്കാരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. ഇതുകൂടി കണ്ടാണ് ഉടനടി പുതിയ സർവീസുകൾ ആരംഭിക്കാനുള്ള തീരുമാനം.