‘മല്ലികേ, നീ വാങ്ങിച്ചു തന്ന ഷര്‍ട്ടാ, കൊള്ളാമോ’; അച്ഛനെ അനുകരിച്ച് ഇന്ദ്രജിത്ത്

0

നായകനായും വില്ലനായും കൊമേഡിയനായും മാത്രമല്ല മിമിക്രിയും തനിക്കുവഴങ്ങുമെന്ന് തെളിയിച്ചിരിക്കയാണ് മലയാളികളുടെ പ്രിയ താരം ഇന്ദ്രജിത്ത് സുകുമാരൻ. മിമിക്രിക്കാര് മാത്രം അച്ഛനെ അനുകരിക്കണ്ട തനിക്കും പറ്റുമെന്ന് തെളിയിച്ചിരിക്കരയാണ് ഇന്ദ്രജിത്ത്. താരത്തിന്‍റെ അച്ഛന്‍ സുകുമാരനെ അനുകരിക്കുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.

‘അച്ഛന്റെ അല്ലേ മോന്‍, കഴിവ് കിട്ടാതെ ഇരിക്കുവോ’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.ആഹ് , മല്ലികേ നീ വാങ്ങിച്ചു തന്ന ഷര്‍ട്ടാ, കൊള്ളാമോ’ എന്ന ഡയലോഗും ചേര്‍ത്താണ് താരം അച്ഛനെ അനുകരിച്ചിരിക്കുന്നത്. നിരവധി പേരാണ് ഇതിനോടകം വീഡിയോ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തിരിക്കുന്നത്.