ഇന്ദ്രൻസ്‌ മികച്ച നടൻ, സിംഗപ്പൂർ സൗത്ത്‌ ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ കൊടിയിറങ്ങി‌

0

ആഗസ്റ്റ്‌ 30നു തുടങ്ങിയ സിംഗപ്പൂർ സൗത്ത്‌ ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിനു ഇന്ന് സമാപനമായി.

മേളയിൽ മികച്ച നടനുള്ള പുരസ്കാരത്തിനു ഇന്ദ്രൻസ് അർഹനായി. ഡോക്ടർ ബിജു സംവിധാനം ചെയ്ത “വെയിൽമരങ്ങൾ” എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണു തന്റെ ആദ്യ രാജ്യാന്തരപുരസ്കാരത്തിനു ഇന്ദ്രൻസ്‌ അർഹനായത്‌.

വിവിധ ഭാഷകളിലായി, മുപ്പതിലധികം ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു.