രജനിയുടെ ‘പേട്ട’യെ ചതിച്ചു തമിഴ് റോക്കേഴ്‌സ്; റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കുള്ളില്‍ ചിത്രം ഇന്റര്‍നെറ്റില്‍

1

രജനിയുടെ പുതിയ ചിത്രമായ ‘പേട്ട’യ്ക്ക് പണി കൊടുത്ത് തമിഴ്റോക്കഴ്സ്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ രജനീ ചിത്രം ‘പേട്ട’യും ഇന്റര്‍നെറ്റില്‍. ഇന്ന് റിലീസ് ചെയ്ത ചിത്രത്തിന്റെ എച്ച്ഡി പ്രിന്റാണ് തമിഴ് റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ചിത്രം അപ്‌ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്.


രജനീ പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കാര്‍ത്തിക് സുബ്ബരാജ് ആണ്. ആരാധകര്‍ ആവേശത്തോടെ കാത്തിരിരുന്ന ചിത്രത്തില്‍ വിജയ് സേതുപതി, സിമ്രാന്‍, തൃഷ്, നവാസുദ്ദീന്‍ സിദ്ദിഖി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. അജിത് നായകനായ വിശ്വാസവും ചോര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്.<