
ലിബിയ അടക്കമുള്ള രാജ്യങ്ങളില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായാണ് കണ്ടത്. വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് തുടര്‍ന്നും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നാല്‍ ഉടന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച സാമ്പത്തിക ഉദാരീകരണത്തിന്റെ രണ്ടു പതിറ്റാണ്ട് എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി ഉദ്ഘാടനം ചെയ്യും. വയലാര്‍ രവി മോഡറേറ്ററാവും. വളര്‍ച്ചയ്ക്ക് പങ്കാളികളാകാം എന്ന വിഷയത്തില്‍ ശശി തരൂര്‍ പ്രബന്ധം അവതരിപ്പിക്കും. സി.പി.എം. നേതാവ് സീതാറാം യെച്ചൂരി മുഖ്യപ്രഭാഷണം നടത്തും.