രശ്മികയുമായുള്ള പ്രണയം പരസ്യമാക്കി വിജയ് ദേവരകൊണ്ട?: വൈറലായി ചിത്രങ്ങൾ

0

തെലുങ്ക് സൂപ്പർതാരം വിജയ് ദേവരകൊണ്ടയും നടി രശ്മിക മന്ദാനയും പ്രണയത്തിലാണെന്ന ചർച്ചകൾ ഗോസിപ്പുകോളങ്ങളിൽ സജീവമാണ്. എന്നാല്‍ ഇരുവരും ഈ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ പുതുവത്സര ദിനത്തില്‍ മാലദ്വീപില്‍നിന്ന് വിജയ് ദേവരകൊണ്ട പങ്കുവച്ച ചിത്രമാണ് ആരാധകര്‍ക്കിടയില്‍ വൈറലാകുന്നത്.

വിജയ് പങ്കുവച്ച ചിത്രത്തിന്റെ ലൊക്കേഷനാണ് ഫോട്ടോ വൈറലാകാൻ കാരണം. അതേ ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം ‘വാട്ടര്‍ ബേബി’ എന്ന അടിക്കുറിപ്പോടെ ഒക്ടോബറില്‍ രശ്മിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഒക്ടോബറിൽ രശ്മികയ്ക്കൊപ്പം മാലദ്വീപിൽ വിജയ്‌യും ഉണ്ടായിരുന്നുവെന്നും അന്ന് രശ്മികയെടുത്ത ചിത്രമാണ് വിജയ് ഇപ്പോൾ പങ്കുവച്ചിരിക്കുന്നതെന്നുമാണ് ആരാധകരുടെ കണ്ടെത്തൽ.