തമന്നയും വിജയ് വര്‍മയും പ്രണയത്തിലോ?

0

നടി തമന്ന ഭാട്ടിയയും നടന്‍ വിജയ് വര്‍മയും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍. പുതുവര്‍ഷം ആഘോഷിക്കാന്‍ ഇരുവരും ഒരുമിച്ച് ഗോവയിലെത്തിയതിന് പിന്നാലെ ഒരുമിച്ച് ഗോവയിലെത്തിയതിന് പിന്നാലെ ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്.

ഗോവയിലെ റസ്‌റ്റോറന്റില്‍ നിന്ന് പ്രചരിച്ച വീഡിയോയില്‍ മുഖം വ്യക്തമല്ലെങ്കിലും അവര്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ നിറത്തില്‍ നിന്ന് അത് തമന്നയും വിജയും ആണെന്ന നിഗമനത്തിലെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. തമന്നയുടെ ഫാന്‍ പേജുകളില്‍ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലസ്റ്റ് സ്റ്റോറീസ് 2 രണ്ടാം ഭാഗത്തില്‍ ഇരുവരും ഒന്നിച്ചെത്തുന്നു എന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

ആലിയ ഭട്ടിനൊപ്പമുള്ള ‘ഡാര്‍ലിങ്ങ്‌സ്’ ആണ് വിജയുടെ ഏറ്റവും പുതിയ ചിത്രങ്ങളില്‍ അവസാനം റിലീസ് ചെയ്തത്. ദിലീപ് ചിത്രം ‘ബാന്ദ്ര’യിലാണ് തമന്ന ഇപ്പോള്‍ അഭിനയിക്കുന്നത്. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ തമന്നയുടെ ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തു വന്നിരുന്നു.