ഇസ്രയേൽ വ്യോമാക്രമണം: ഗാസയിൽ 24 മണിക്കൂറിനിടെ മരിച്ചത് 344 പേർ

0

ടെൽ അവീവ്: ഹമാസിനെതിരായ ഇസ്രയേൽ വ്യോമാക്രമണം തുടരുന്നതിനിടെ ഗാസയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 344 പേർ കൊല്ലപ്പെട്ടതായി ഹമാസ്. 126 കുട്ടികളും 88 വനിതകളും ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. 1018 പേർക്ക് പരിക്കേറ്റതായും ഹമാസ് സ്ഥിരീകരിച്ചു.

24 മണിക്കൂറിനുള്ളിൽ ഗാസ സിറ്റി വിടണമെന്ന് പാലസ്തീൻ ജനതയോട് ഇസ്രയേൽ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് നിരവധി ആളുകളാണ് ഗാസയിൽ നിന്നും പലായനം ചെയ്യുന്നത്. ഇതിനിടെ ഹമാസിനെ മുതിർന്ന സൈനിക കമാൻഡർ മുറാദ് അബു മുറാദിനെ കൊലപ്പെടുത്തിയെന്ന വാദവുമായി ഇസ്രയേൽ രംഗത്തെത്തി.

ഹമാസിന്റെ വ്യോമാക്രമണങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്നത് മുറാദ് ആയിരുന്നു. എന്നാൽ അബു മുറാദിന്റെ മരണം ഹമാസ് സ്ഥിരീകരിച്ചിട്ടില്ല.