ഇന്ത്യ-പാക് മത്സരത്തിൽ കോഹ്‌ലിക്ക് ജഴ്സി മാറിപ്പോയി; എട്ടാം ഓവറിൽ ജഴ്സി മാറി ധരിച്ച് താരം

0

അഹമ്മദാബാദ്: ഇന്ത്യ-പാക് ഏകദിന ലോകക്കപ്പ് മത്സരത്തിനായി ഇന്ത്യൻ സൂപ്പർ സ്റ്റാർ വിരാട് കോഹ്‌ലിയെത്തിയത് തെറ്റായ ജഴ്സി ധരിച്ച്. 7 ഓവറുകൾക്കു ശേഷമാണ് ജഴ്സി മാറിപ്പോയത് കോഹ്‌ലിയറിഞ്ഞത്. ഉടൻ തന്നെ കളം വിട്ട താരം എട്ടാം ഓവറിൽ ശരിയായ ജഴ്സി ധരിച്ച് ഫീൽഡിലെത്തി.

മത്സരം തുടങ്ങിയപ്പോൾ തോളിൽ മൂന്നു വെളുത്ത വരകളുള്ള ഇന്ത്യയുടെ സാധാരണ ജഴ്സിയാണ് കോഹ്ലി ധരിച്ചിരുന്നത്. എന്നാൽ ഏകദിന ലോകക്കപ്പിനായി ഇന്ത്യ ത്രിവർണ പതാകയുടെ നിറങ്ങളോടു കൂടിയ വരകളുള്ള പ്രത്യേക ജഴ്സി പുറത്തിറക്കിയിരുന്നു.

മറ്റു താരങ്ങളെല്ലാം ശരിയായ ജഴ്സി ധരിച്ചാണ് കളിക്കളത്തിലെത്തിയത്. മാച്ചിൽ പാക്കിസ്ഥാന്‍റെ 191 റൺസിനെതിരേ ഇന്ത്യയുടെ ബാറ്റിങ് ആരംഭിച്ചു.