ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആശുപത്രിയില്‍

0

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് നെതന്യാഹുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാത്രിയാണ് നെതന്യാഹുവിനെ ആശുപത്രിയില്‍ എത്തിച്ചത്.

നിര്‍ജലീകരണമാണ് അസ്വസ്ഥതയ്ക്ക് കാരണമായത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നെതന്യാഹു ഉടന്‍ ആശുപത്രി വിടുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ഗലീലി കടല്‍തീരത്തെ കടുത്ത ഉഷ്ണമാണ് ശരീരിക അസ്വസ്ഥതക്ക് കാരണമെന്നും ആരോഗ്യവാനാണെന്നും നെതന്യാഹു വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.