വ്യോമസേന വിങ് കമാൻഡർ അഭിനന്ദനെക്കുറിച്ചുള്ള വിഡിയോ ലിങ്കുകൾ നീക്കം ചെയ്യാൻ യൂട്യൂബിന് കേന്ദ്ര നിർദേശം

0

ന്യൂഡൽഹി: വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാനെക്കുറിച്ചുള്ള 11 വിഡിയോ ലിങ്കുകൾ നീക്കം ചെയ്യാൻ യൂട്യൂബിന് കേന്ദ്ര നിർദേശം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശമനുസരിച്ചു വിവരസാങ്കേതിക മന്ത്രാലയം ആണു യൂട്യൂബിനു നിർദേശം കൊടുത്തത്. പാക്ക് വ്യോമവിമാനങ്ങളെ തുരത്തിയോടിച്ച മിഗ് 21ന്റെ പൈലറ്റായിരുന്നു അഭിനന്ദൻ വർധമാൻ. ഇദ്ദേഹത്തെ പിടികൂടുന്നതും മർദിക്കുന്നതും മറ്റുമായി നിരവധി വീഡിയോകൾ കഴിഞ്ഞദിവസം യുട്യൂബിൽ പ്രചരിച്ചിരുന്നു. ഈ വീഡിയോകളാണ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുള്ളത്.അഭിനന്ദനെക്കുറിച്ചുള്ള ഏതൊക്കെ വിഡിയോകളാണു നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതെന്നു പുറത്തുവിട്ടിട്ടില്ല.