കാത്തിരിപ്പിന് വിരാമം…ജസ്‌ന ജീവനോടെയുണ്ടെന്ന വെളിപ്പെടുത്തലുമായി കർണാടക പോലീസ്

1

തിരുവനന്തപുരം: കോട്ടയം മുക്കൂട്ടുതറയിൽ നിന്ന് കാണാതായ ബിരുദ വിദ്യാർത്ഥിനി ജസ്‌ന മരിയ ജെയിംസ് ഇപ്പോഴും ജീവനോടെയുണ്ടെന്നും തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നുമുള്ള പുതിയ വെളിപ്പെടുത്തലുമായി കർണാടക പൊലീസ്. കേസ് അന്വേഷണ ചുമതലയുള്ള ക്രൈം ബ്രാഞ്ചിന്റെ സ്പെഷ്യൽ സംഘത്തെയാണ് കർണാടകം പോലീസ് വിവരമറിയിച്ചിരിക്കുന്നത്. ഒരു പ്രമുഖ മലയാള പത്രമാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്.കഴിഞ്ഞ മാർച്ച് 22ന് രാവിലെ 10.40നാണ് പത്തനംതിട്ട മുക്കൂട്ടുതറ കുന്നത്തുവീട്ടിൽ ജയിംസ് ജോസഫിന്റെ മകൾ ജസ്‌നയെ കാണാതാകുന്നത്.കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിലെ പല ഭാഗങ്ങളിലും മലപ്പുറത്തും തൃശൂരിലും, തിരുവനന്തപുരത്തും പൊലീസ് വ്യാപകമായി തെരച്ചിൽ നടത്തി. ഗോവ, പൂനെ എന്നിവിടങ്ങളിലെ കോൺവന്റുകളിൽ ജസ്നയുണ്ടെന്ന സന്ദേശങ്ങളെ തുടർന്ന് പൊലീസ് അവിടങ്ങളിലും എത്തിയിരുന്നെങ്കിലും കേസിനു വേണ്ട തെളിവുകൾ ഒന്നും തന്നെ ലഭിച്ചില്ല. ഒടുവിൽ ജസ്നയുടെ മൊബൈൽ കണ്ടെടുത്തതോടെ മുണ്ടക്കയം സ്വദേശിയായ ഒരു യുവാവിന് ‘താൻ മരിക്കാൻ പോവുന്നു എന്ന മെസ്സേജ് അയച്ചതായി കണ്ടെത്തുകയും. നേരത്തെ സംശയത്തെ തുടർന്ന് കസ്റ്റഡിയിലെടുത്തിരുന്ന ഈ യുവാവിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്‌തെങ്കിലും കൂടുതൽ വിവരങ്ങളൊന്നും കിട്ടിയില്ല. കേസ് അന്വേഷണം ഒരിടത്തും എത്താതിരുന്നതിനെ തുടർന്ന് എന്തെങ്കിലും സൂചന നല്കുന്നവർക്ക് അഞ്ചുലക്ഷം രൂപ ഇനാം ഡി.ജി.പി പ്രഖ്യാപിച്ചിരുന്നു. മൂന്ന് ജില്ലകളിലായി പന്ത്രണ്ട് ഇൻഫർമേഷൻ ബോക്‌സുകൾ സ്ഥാപിച്ച് വിവരങ്ങൾ ശേഖരിക്കാനും പൊലീസ് ശ്രമിച്ചു. ബോക്സിൽ നൂറിലധികം കത്തുകൾ വന്നെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല.ജസ്‌ന ഇപ്പോൾ എവിടെയുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും അങ്ങോട്ടേക്കിപ്പോൾ പോകുന്നിലെന്നാണ് കേരളാപോലീസിന്റെ തീരുമാനം. കർണാടക പോലീസ് നൽകിയ വിവരമനുസരിച്ച് പ്രവർത്തിക്കാനാണ് പോലീസ് തീരുമാനം.