കാശ്മീരില്‍ മൂന്ന് വയസുകാരിയ്‌ക്കെതിരായ ലൈംഗികാതിക്രമം; തെരുവിലിറങ്ങി പ്രതിഷേധിച്ച് ജനം

0

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ മൂന്നുവയസുകാരിയെ അയല്‍വാസി ലൈംഗികമായി അതിക്രമിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. . പെണ്‍കുട്ടിയ്ക്ക് നീതി ആവശ്യപ്പെട്ട് ആയിരങ്ങളാണ് തെരുവിലിറങ്ങി പ്രതിഷേധം നടത്തുന്നത്.

മെയ് എട്ടിനാണ് മൂന്നു വയസുകാരിയെ അയൽവാസി ലൈംഗികാതിക്രമത്തിനിരയാക്കിയത്. വീട്ടില്‍ കളിക്കുകയായിരുന്ന കുഞ്ഞിനെ അയല്‍വാസിയായിരുന്ന 27 കാരനായ യുവാവ് എടുത്തുകൊണ്ടുപോകുകയും വീടിന് സമീപത്തായുള്ള സ്‌കൂളില്‍ വെച്ച് കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയുമായിരുന്നു.

കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ കുഞ്ഞിനെ സ്‌കൂളിലെ ടോയ്‌ലറ്റില്‍ കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് കുട്ടിയോട് കാര്യം അന്വേഷിച്ചപ്പോഴാണ് വിവരങ്ങള്‍ പുറത്തുവന്നത്. കുട്ടി ഇയാളെ തിരിച്ചറിഞ്ഞതോടെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സുംബാലിലെ കാര്‍ മെക്കാനിക് കടയില്‍ ജോലി ചെയ്യുകയാണ് ഇയാള്‍.

സമയം അറസ്റ്റ് യുവാവിന് 19ന് വയസ്സല്ല 27 വയസ്സ് പ്രായമേ ഉള്ളുവെന്ന് ഉദ്യോഗസ്ഥര്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് നല്‍കിയെന്നും കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ അധികൃതര്‍ ശ്രമിക്കുന്നതായും ബന്ധുക്കള്‍ ഉള്‍പ്പെടെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. യുവാവിന് 19 വയസുമാത്രമാണ് പ്രായമായത് എന്ന രീതിയില്‍ ഇസ്‌ലാമിക് ഫൗണേഷന്‍ ട്രസ്റ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാണ് ബന്ധുക്കളുടെ ആരോപണം.

സംഭവത്തെ തുടർന്ന് ശ്രീനഗറിലെ കാശ്മീരിലും വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. പ്രതിഷേധത്തിനിടെ വിദ്യാര്‍ത്ഥികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടി. നിരവധി സ്ഥാപനങ്ങള്‍ അടച്ചിട്ടു.. സംഭവത്തില്‍ എത്രയും പെട്ടെന്ന് അന്വേഷണം നടത്തി പ്രതിയ്ക്ക് ശിക്ഷ ഉറപ്പാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ തെരുവിലിറങ്ങിയിട്ടുണ്ട്.

ഇത്തരക്കാരെ കല്ലെറിഞ്ഞുകൊല്ലണമെന്നായിരുന്നു ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ട്വിറ്ററില്‍ ആവശ്യപ്പെട്ടത്. പെണ്‍കുട്ടിയ്ക്ക് നീതി ആവശ്യപ്പെട്ട് സോഷ്യല്‍മീഡിയയില്‍ ഹാഷ് ടാഗ് കാമ്പയിനും സജീവമാണ്.ഈ പ്രതിഷേധത്തിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നിരവധി പേരാണ് സോഷ്യൽ മീഡിയയിലടക്കം രംഗത്തെത്തിയിരിക്കുന്നത്.