കാജൽ അഗർവാൾ വിവാഹിതയാകുന്നു

0

തെന്നിന്ത്യൻ നടി കാജൽ അഗർവാൾ വിവാഹിതയാകുന്നു. ഇൻറീരിയർ ഡിസൈനറും വ്യവസായിയുമായ ഗൗതം കിഛ്​ലുവാണ്​ വരൻ. നടി തന്നെയാണ് വിവാഹവാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

ഒക്ടോബര്‍ 30ന് മുംബൈയിൽ വച്ചാണ് വിവാഹം. കൊവിഡ് സാഹചര്യമായതുകൊണ്ട് അടുത്ത ബന്ധുക്കൾ മാത്രമടങ്ങുന്ന സ്വകാര്യ ചടങ്ങിലാകും ഇരുവരും വിവാഹിതരാകുക. ഇരുവരുടേതും വീട്ടുകാർ പറഞ്ഞു നിശ്ചയിച്ച വിവാഹമാണ്. കഴിഞ്ഞ മാസമായിരുന്നു വിവാഹനിശ്ചയം. മുംബൈ സ്വദേശിയാണ് കാജൽ.

‘ദി എലിഫൻറ്​ കമ്പനി’എന്ന ഹോം ഡെക്കർ സ്ഥാപനം നടത്തുകയാണ് ഗൗതമെന്നാണ് വിവരം. വിവാഹശേഷവും സിനിമയിൽ തുടർന്ന് അഭിനയിക്കുമെന്നും പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുന്ന തനിക്ക് എല്ലാ പ്രാർഥനയും അനുഗ്രഹവും വേണമെന്നും നടി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ചു.

View this post on Instagram

♾🙏🏻

A post shared by Kajal Aggarwal (@kajalaggarwalofficial) on

2004ൽ പുറത്തിറങ്ങിയ ക്യൂം! ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെ അഭിനയരംഗത്ത് കാലെടുത്തുവച്ച കാജൽ പിന്നീട് കോളിവുഡിലും ടോളിവുഡിലും ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. തുപ്പാക്കി, ജില്ല, വിവേകം, മെർസൽ എന്നീ സൂപ്പർ ഹിറ്റ്​ തമിഴ്​​ ചിത്രങ്ങളിൽ നായികയായി വേഷമിട്ടു.