ഉപയോഗിച്ച പുസ്തകങ്ങൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം

0

മസ്‌കത്ത്∙ സിനാവ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഉപയോഗിച്ച പുസ്തകങ്ങളുടെ പ്രദർശനം ആരംഭിച്ചു. ഇന്നലെ തുടക്കം കുറിച്ച പ്രദർശനം രണ്ട് ദിവസം തുടരും. അക്ഷര പ്രിയർക്ക് കുറഞ്ഞ നിരക്കിൽ പുസ്തകങ്ങൾ സ്വന്തമാക്കാൻ സാധിക്കും. ശാസ്ത്രം, സാങ്കേതികം, വിനോദം, വിശ്വാസം തുടങ്ങിയ ഇംഗ്ലീഷ്, അറബിക് ഭാഷാ പുസ്തകങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.

500ൽ പരം പുസ്തകങ്ങളാണ് പുസ്തക പ്രേമികൾക്കായി ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമെ അക്കാദമിക് പുസ്തകങ്ങളും ഗവേഷകർക്ക് ആവശ്യമായ കൃതികളും ലഭ്യമാണെന്ന് സംഘാടകർ അറിയിച്ചു.