കോവിഡ് കാലത്ത് കുട്ടികളാവാം; ദമ്പതിമാര്‍ക്ക് പ്രോത്സാഹനവുമായി സിങ്കപ്പൂര്‍

0

കോവിഡിന്റേയും സാമ്പത്തിക പ്രതിസന്ധിയുടേയും കാലത്ത് ദമ്പതിമാര്‍ക്ക് പ്രോത്സാഹനവുമായി സിങ്കപ്പൂര്‍ സര്‍ക്കാര്‍. നിലവിലെ കോവിഡ് സാഹചര്യത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്നങ്ങളെ കരുതി പലരും കുട്ടികളുണ്ടാവുന്നത് നീട്ടി വെച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പ്രതിസന്ധി മൂലം കുട്ടികളുണ്ടാവുന്നത് നീട്ടി വെക്കാന്‍ തീരുമാനിച്ചവര്‍ക്ക് സഹായമായി ഒറ്റത്തവണ ബോണസ് പദ്ധതി നല്‍കാനൊരുങ്ങുകയാണ് സിങ്കപ്പൂര്‍ സര്‍ക്കാര്‍.

ലോകത്തില്‍ ജനനനിരക്ക് ഏറ്റവും കുറവുള്ള രാജ്യങ്ങളിലൊന്നാണ് സിങ്കപ്പൂര്‍ . സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നതാണ് നിലവില്‍ കുട്ടികള്‍ വേണ്ട എന്ന നിലപാടിലേക്ക് ജനങ്ങളെ എത്തിക്കുന്നതെന്ന കാര്യം വ്യക്തമായതിനാലാണ് അവര്‍ക്ക് ബോണസ് നല്‍കി സഹായിക്കാമെന്ന സര്‍ക്കാര്‍ തീരുമാനത്തിന് പിന്നിലെന്ന് ഉപപ്രധാന മന്ത്രി കൂട്ടിച്ചേര്‍ത്തു. ജനനനിരക്ക് കൂട്ടാനുള്ള വിവിധ പദ്ധതികള്‍ സിങ്കപ്പൂരില്‍ നിലവില്‍ നടപ്പിലാക്കി വരുന്നുണ്ട്. ബോണസ് തുകയുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല.

57,000 ത്തോളം പേര്‍ക്കാണ് സിങ്കപ്പൂരില്‍ ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഏറ്റവും കുറവ് കോവിഡ് മരണനിരക്ക് രേഖപ്പെടുത്തിയ രാജ്യത്ത് വൈറസ് ബാധ മൂലം ഇതു വരെ മരിച്ചത് 27 പേരാണ്.