കണ്ണൂർ : ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ ആദ്യ സ്വർണക്കടത്ത് പിടികൂടി. അനധികൃതമായി കടത്താൻ ശ്രമിച്ച രണ്ടു കിലോ സ്വർണമാണ് ഡി ആർ ഐ അധികൃതർ പിടികൂടിയത്. അബുദാബിയിൽനിന്നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വന്നിറങ്ങിയ മുഹമ്മദ് ഷാനാണു പിടിയിലായത്. ഉണ്ണിയപ്പം ഉണ്ടാക്കാനുള്ള ഇലക്ട്രിക് അപ്പച്ചട്ടിയുടെ ഹീറ്റർ കോയിലിലും പ്ളേറ്റിലുമായി ഒളിപ്പിച്ചായിരുന്നു കടത്ത്.ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്ത് വരികയാണ്. വൈകിട്ട് ഒമ്പത് മണിയോടു കൂടിയാണ് ഇയാളെ പിടികൂടിയത്. ഈ മാസം ഒമ്പതിനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സുരേഷ് പ്രഭവും ചേർന്ന് വിമാനത്താവളം ഉദ്ഘാടനം ചെയ്തത്.
Latest Articles
‘കാനഡയിലേക്ക് എങ്ങനെ പോകാം?’; ട്രംപ് ജയിച്ചതിനു പിന്നാലെ ഗൂഗിളിൽ വ്യാപകമായി തെരഞ്ഞ് അമേരിക്കക്കാർ
റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് അധികാരത്തിലേറുമെന്ന് ഉറപ്പായതോടെ എങ്ങനെ കാനഡയിലേക്ക് പോകാമെന്ന് നിരന്തരമായി സെർച്ച് ചെയ്ത് യുഎസിലെ യുവാക്കൾ. ഗൂഗിൾ ട്രെൻഡ്സ് ഡേറ്റ പ്രകാരം എങ്ങനെ കാനഡയിലേക്ക് പോകാം (...
Popular News
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (SDS) വിസ സ്കീം അവസാനിപ്പിച്ച് കാനഡ
ഉന്നത പഠനത്തിനായി കാനഡയിലേക്ക് പോകാനായി തയാറെടുക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി. സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം പ്രോഗ്രാം ( SDS) കാനഡ അവസാനിപ്പിച്ചു. ഇന്ത്യ അടക്കം 13 രാജ്യങ്ങളിലേക്കുള്ള എസ്ഡിഎസ് വിസ...
ഗംഗാനദിയിൽ കാന്തം എറിഞ്ഞ് നാണയങ്ങൾ ശേഖരിച്ച് യുവാവ്, ലഭിക്കുന്നത് കുടുംബം പോറ്റാനുള്ള പണം
ഗംഗാനദിയിൽ കാന്തം എറിഞ്ഞ് നാണയങ്ങൾ ശേഖരിക്കുന്ന യുവാവിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഗംഗയുടെ തീരത്ത് ഓരോ ദിവസവും ആയിരക്കണക്കിന് തീർഥാടകരാണ് എത്തുന്നത്. ദേശീയ മാധ്യമമായ ന്യൂസ് 18നാണ് വാർത്ത...
യു എസ് സെനറ്റ് തിരികെ പിടിച്ച് റിപ്പബ്ലിക്കന്‍സ്, പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ്
അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി കമല ഹാരിസിനെയാണ് ട്രംപ് പരാജയപ്പെടുത്തിയത്. 277 ഇലക്ടറല്‍ വോട്ട് നേടിയാണ് ട്രംപിന്റെ കുതിപ്പ്. 226 ഇലക്ടറല്‍ വോട്ടുകളാണ് കമല...
ബ്രിട്ടീഷ് രാജ്ഞി കാമിലയ്ക്ക് നെഞ്ചിൽ അണുബാധ
ബ്രിട്ടീഷ് രാജ്ഞി കാമിലയ്ക്ക് നെഞ്ചിൽ അണുബാധ. ബക്കിംഗ്ഹാം കൊട്ടാരത്തെ ഉദ്ധരിച്ചുകൊണ്ട് റോയിറ്റേഴ്സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 77 കാരിയായ രാജ്ഞി സുഖം പ്രാപിച്ചു വരികയാണെന്നും വീട്ടില്‍ പൂര്‍ണ്ണ സമയ...
ട്രെയിനിലെ രണ്ട് ബര്‍ത്തുകൾക്കിടയിൽ സ്വന്തമായി സീറ്റുണ്ടാക്കി യാത്രക്കാരൻ; വൈറലായി വീഡിയോ
ഇരിക്കാന്‍ പോയിട്ട് നില്ക്കാന് പോലും സ്ഥലമില്ലാത്ത തരത്തിലാണ് ഇന്ത്യയിലെ പല ട്രെയിനുകളിലെയും ലോക്കല്‍ കോച്ചുകളുടെ അവസ്ഥയെന്ന് നിരവധി കാലമായുള്ള പരാതിയാണ്. ഇന്ത്യന്‍ റെയില്‍വേ ദീര്‍ഘദൂര ട്രെയിനുകളിലെ ലോക്കല്‍ കോച്ചുകൾ വെട്ടിക്കുറച്ച്...