നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ബി.ജെ.പി നേതാവായ അദ്ധ്യാപകൻ അറസ്റ്റിൽ

0

കണ്ണൂര്‍ പാനൂരില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂളിലെ ശുചിമുറിയില്‍വെച്ച് പീഡിപ്പിച്ച ബിജെപി നേതാവായ അദ്ധ്യാപകൻ അറസ്റ്റില്‍. പാലത്തായി യു.പി സ്കൂൾ അദ്ധ്യാപകനും തൃപ്പങ്ങോട്ടൂർ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങോട്ടു കുനിയിൽ പത്മരാജനെയാണ് (45) തലശ്ശേരി ഡിവൈ.എസ്.പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിൽ ഇന്നലെ അറസ്റ്റ് ചെയ്തത്. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ്.

ഒരുമാസത്തോളമായി ഇയാള്‍ ഈ വീട്ടില്‍ ഒളിച്ച് കഴിയുകയായിരുന്നു. പ്രതിയുടെ സഹപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്‍തപ്പോഴാണ് പ്രതിയെക്കുറിച്ച് വിവരം കിട്ടിയത്. ഇയാളുടെ അറസ്റ്റ് വൈകുന്നതിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

കുട്ടി പീഡനത്തിന് ഇരയായതായി മെഡിക്കൽ പരിശോധനയിൽ തെളിയുകയും ചെയ്‍തിരുന്നു.അധ്യാപകനെതിരെ പീഡനത്തിന് ഇരയായ കുട്ടിയുടെ സഹപാഠി നേരത്തെ മൊഴി നല്‍കിയിരുന്നു. പ്രതിയായ പദ്മരാജന്‍ പലസമയത്തായി കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ടെന്നായിരുന്നു സഹപാഠി പറഞ്ഞത്. ബാത്ത് റൂമില്‍ നിന്നും കരഞ്ഞുകൊണ്ടാണ് വിദ്യാര്‍ത്ഥി ക്ലാസിലേക്ക് വന്നത്. മറ്റുടീച്ചര്‍മാരോട് നേരത്തെ പരാതി പറഞ്ഞിരുന്നെന്നും പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നു.

പരാതി നൽകി ഒരു മാസം പിന്നിടുമ്പോഴാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. അതിനിടെ, അന്വേഷണത്തിനു വേണ്ടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ ഇന്ന് ചുമതലപ്പെടുത്തിയിരുന്നു. ബി.ജെ.പി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി അധ്യക്ഷനായ പദ്മരാജനെ പിടികൂടാത്തത് പോലീസിന്റെ് അലംഭാവമാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ ഫെയ്‌സബുക്ക് പേജില്‍ അടക്കം പ്രതിഷേധ കമന്റുകള്‍ നിറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് തലശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടികൂടുന്നത്.