ഞങ്ങൾ സുരക്ഷിതർ; മക്കൾക്കൊപ്പം നടി സംവൃത സുനിൽ

0

അമേരിക്കയിൽ തങ്ങൾ സുരക്ഷിതരാണെന്ന് നടി സംവൃത സുനിൽ. മക്കളായ രുദ്രയ്ക്കും അഗസ്ത്യയ്ക്കുമൊപ്പമുള്ള ചിത്രം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചുകൊണ്ടാണ് താരം പ്രതികരിച്ചത്. നോർത്ത് കലിഫോർണിയയിലാണ് സംവൃത താമസിക്കുന്നത്.

‘ക്വാറന്റിൻ തുടങ്ങിയിട്ട് ഒരുമാസം പിന്നിടുന്നു. സത്യത്തിൽ എനിക്ക് ഇതുവരെ വെറുതെ ഇരിക്കാൻ സമയം കിട്ടിയില്ല എന്നതാണ് സത്യം. ഈ സമയം മുഴുവൻ കുടുംബത്തോടൊപ്പം ചിലവഴിക്കാൻ സാധിച്ചത് തന്നെ വലിയ കാര്യം. സുഖവിവരങ്ങൾ തിരക്കിയവരോട്, ഞങ്ങൾ ഇവിടെ സുരക്ഷിതരാണ്. എല്ലാം വളരെ വേഗം ശരിയാകുമെന്ന് വിശ്വസിക്കുന്നു.’–സംവൃത കുറിച്ചു.

2012 ലായിരുന്നു സംവൃതയും അഖില്‍ ജയരാജും തമ്മിലുള്ള വിവാഹം നടന്നത്. അമേരിക്കയിൽ എന്‍ജീനിയറായ ഭര്‍ത്താവിനൊപ്പം സംവൃതയും അവിടെ സ്ഥിരതമാസമാക്കുകയായിരുന്നു. 2015 ഫെബ്രുവരി 21 നായിരുന്നു ഒരു ആണ്‍കുഞ്ഞ് ഇരുവര്‍ക്കും ജനിക്കുന്നത്. അഗസ്ത്യ എന്നായിരുന്നു കുഞ്ഞിന് പേരിട്ടത്. സംവൃതയുടെ രണ്ടാമത്തെ മകൻ രുദ്രയുടെ ആദ്യ വിഷു കൂടിയാണ് കടന്നുപോയത്. വിഷു ആഘോഷിക്കുന്ന ചിത്രവും നടി ഇതിനൊപ്പം പങ്കുവയ്ക്കുകയുണ്ടായി. കഴിഞ്ഞ ഫെബ്രുവരി 20നായിരുന്നു രുദ്രയുടെ ജനനം.