കണ്ണൂരില്‍ നിന്ന് സര്‍വ്വീസ് നടത്താന്‍ സിൽക്ക് എയറും മലിൻഡോയും എയർ ഏഷ്യയും

1

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 11 അന്താരാഷ്ട്ര വിമാനങ്ങളും 6 ആഭ്യന്തര വിമാനങ്ങളും സർവ്വീസ് നടത്തുമെന്ന് മുഖ്യമന്ത്രി. കിയാൽ ഡയറക്ടർ ബോർഡ്‌ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ‌രാജ്യാന്തര വിമാന കമ്പനികളായ എമിറേറ്റ്‌സ്, എത്തിഹാദ്, ഫ്‌ളൈ ദുബായ്, എയർ അറേബ്യ, ഒമാൻ എയർ, ഖത്തർ എയർവെയ്‌സ്, ഗൾഫ് എയർ, സൗദിയ, സിൽക്ക് എയർ, എയർ ഏഷ്യ, മലിൻഡോ എയർ എന്നിവയും, ഇന്ത്യൻ കമ്പനികളായ എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ്, ജെറ്റ് എയർവെയ്‌സ്, ഇൻഡിഗോ,സ്‌പൈസ് ജെറ്റ്, ഗോ എയർ എന്നിവയുമാണ് കണ്ണൂരിൽനിന്ന് സർവീസ് നടത്താൻ സമ്മതം അറിയിച്ചിട്ടുള്ളത്.

കേരളത്തിലെ ഏറ്റവും വലിപ്പമേറിയ വിമാനത്താവളമാണിത്. കേരളത്തിലെ നാലാമത്തെ വിമാനത്താവളവും. 97000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച ടെര്‍മിനല്‍. അന്താരാഷ്ട്ര, ആഭ്യന്തര യാത്രക്കാര്‍ക്ക് ഒറ്റ മേല്‍ക്കൂരയ്ക്ക് യാത്രാ സൗകര്യമൊരുക്കുന്നു. 2018 സെപ്റ്റംബര്‍ 20 ന് ഇവിടെ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനമിറക്കിയുള്ള പരിശോധന നടത്തി.സെപ്റ്റംബര്‍ 21 ന് ഇന്‍ഡിഗോ വിമാനം വിമാനത്താവളത്തിലിറങ്ങി. അധികം വൈകാതെ വിമാനത്താവളം പ്രവര്‍ത്തനമാരംഭിക്കും.