അങ്ങനെ അതും നടന്നു; കിലോ 20 രൂപയ്ക്ക് ചൊവ്വയിലെ മണ്ണ് വില്‍പ്പനയ്ക്ക്

0

അങ്ങനെ അതും നടന്നു. കിലോ 20 രൂപയ്ക്ക് ചൊവ്വയിലെ മണ്ണും വില്പനയ്ക്ക്.  ചൊവ്വയില്‍ കൃഷിചെയ്യാന്‍ കഴിയുമോ എന്ന പരിശോധനയിലാണ് ലോകം. അതിന്റെ മുന്നോടിയായാണ്‌ ഈ മണ്ണ് വില്പനയും. 
ഇക്കാര്യത്തിലുള്ള ഏറ്റവും പുതിയ ആശയവുമായി എത്തുന്നത് അമേരിക്കയിലെ സെന്‍ട്രല്‍ ഫ്‌ളോറിഡാ സര്‍വകലാശാലയാണ്. ആവശ്യമുള്ളവര്‍ക്ക് ചൊവ്വയിലെ മണ്ണ് കിലോ 20 ഡോളറിന് വാങ്ങാം. ഇക്കാര്യത്തില്‍ ഗവേഷണം നടത്തുന്ന സ്ഥാപനത്തിന്റെ ആശയത്തിന് വന്‍ പ്രചാരം കിട്ടുന്നു. 

ചൊവ്വയിലെയും മറ്റ് ഗ്രഹങ്ങളിലെയും മണ്ണ് സൃഷ്ടിച്ചിരിക്കുന്ന അവിടുത്ത ഗവേഷകര്‍ അത് വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണ്. കൃത്രിമമായി സൃഷ്ടിച്ചെടുത്തിട്ടുള്ള ഈ മണ്ണിന് കിലോയ്ക്ക് 20 ഡോളറാണ് വില.  ശാസ്ത്രീയാടിസ്ഥാനത്തില്‍ സൃഷ്ടിക്കപ്പെട്ടതാണ് ഈ മണ്ണ്. ചൊവ്വയില്‍ നിന്നും നാസയുടെ ക്യൂരിയോസിറ്റി റോവര്‍ ശേഖരിച്ച മണ്ണില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ വേര്‍തിരിച്ച് സമാനമായ രാസവസ്തുക്കളുടെ ചേരുവയിലാണ് കൃത്രിമ മണ്ണ് തയ്യാറാക്കിയിട്ടുള്ളതെന്നാണ് പഠനങ്ങള്‍ പ്രസിദ്ധപ്പെടുത്തിയ മാസിക പറയുന്നത്.

ചൊവ്വയിലേക്ക് യാത്ര പോകാനിരിക്കെ ഇത്തരം ഗവേഷണങ്ങള്‍ ഗുണകരമാണെന്ന് യുസിഎഫ് പ്‌ളാനറ്ററി സയന്‍സസ് ഗ്രൂപ്പ് പറയുന്നു. ചൊവ്വയില്‍ ഭക്ഷ്യധാന്യങ്ങള്‍ വളര്‍ത്താന്‍ അവിടുത്തെ മണ്ണും അനുബന്ധ സാഹചര്യവും സാങ്കേതികതയും പരിശോധന നടത്തേണ്ടതുണ്ടെന്നാണ് പ്രൊഫസര്‍ ഡാന്‍ ബ്രിട്ട് പറയുന്നത്. അതേസമയം കിലോയ്ക്ക് 20 ഡോളര്‍ നിരക്കില്‍ 30 ലധികം ഓര്‍ഡറുകളാണ് ഗവേഷണ സ്ഥാപനത്തിന് കിട്ടിയിരിക്കുന്നത്. ഇതില്‍ ഒരു ഓര്‍ഡര്‍ അമേരിക്കയിലെ തന്നെ കെന്നഡി സ്‌പേസ് സെന്ററാണ്. അര ടണ്ണാണ് ചോദിച്ചിരിക്കുന്നത്.