കെയ്റ്റ് വിൻസ്ളറ്റിന്  ഷൂട്ടിംഗിനിടെ  വീണ് പരിക്ക്

0

സാഗ്രേബ്: ടൈറ്റാനിക് സിനിമയിലൂടെ പ്രശസ്തയായ നടി കെയ്റ്റ് വിൻസ്ളറ്റിന് ഷൂട്ടിംഗിനിടയിൽ വീണ് പരിക്ക്. ക്രൊയേഷ്യയിലെ കുപ്പാരി ഗ്രാമത്തിൽ നടന്ന സിനിമാചിത്രീകരണത്തിനിടെ കാൽ തെറ്റി വീണ വിൻസ്ളറ്റിനെ ഡുബ്രോവ്നിക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നും താമസിയാതെ ആശുപത്രി വിടുമെന്നും ഇൗയാഴ്ച ഷൂട്ടിംഗ് പുനഃരാരംഭിക്കുമെന്നുമാണ് റിപ്പോർട്ട്.

46 കാരിയായ വിൻസ്ളറ്റ് 1997 ൽ ലിയനാർഡോ ഡി കാപ്രിയോക്കൊപ്പം ടൈറ്റാനിക്കിലാണ് പ്രത്യക്ഷപ്പെട്ടത്. രണ്ടാം ലോക മഹായുദ്ധസമയത്ത് ഫോട്ടോഗ്രാഫറായിരുന്ന ലീ മില്ലറെ കുറിച്ച് ഒാസ്കാർ നോമിനേഷൻ ലഭിച്ച സംവിധായൻ എല്ലൻ കുറാസ് ചിത്രീകരിക്കുന്ന സിനിമിയിൽ അഭിനയിക്കാനാണ് ക്രൊയേഷ്യയിൽ എത്തിയത്.