ഒമിക്രോണ്‍ ആശങ്ക; അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ ജനുവരി 31 വരെ പുനരാരംഭിക്കില്ല

0

ന്യൂഡല്‍ഹി: ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്ന് ജനുവരി 31 വരെ സാധാരണ അന്താരാഷ്ട്ര വിമാന സര്‍വീസുകളുണ്ടാകില്ല. അന്താരാഷ്ട്ര സര്‍വീസുകള്‍ക്കുള്ള വിലക്ക് ജനുവരി 31 വരെ നീട്ടി.

നേരത്തേ ഡിസംബര്‍ 15ന് സാധാരണ നിലക്ക് സര്‍വീസുകള്‍ ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഈ തീരുമാനം മരവിപ്പിക്കുകയായിരുന്നു.