സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; രോഗബാധയുടെ ഉറവിടം വ്യക്തമല്ല

0

കോട്ടയം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കാഞ്ഞിരപ്പള്ളി പാറത്തോട് ഇടക്കുന്നം സ്വദേശി അബ്ദുള്‍ സലാം(71) ആണ് മരിച്ചത്. ഇദ്ദേഹത്തിന് വൃക്കരോഗവും കടുത്ത പ്രമേഹവും ഉണ്ടായിരുന്നു.

പാറത്തോട് സ്വദേശിയായ അബ്ദുൾ സലാമിനെ ജൂലൈ 6നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് ബാധ എവിടെ നിന്നാണ് ഉണ്ടായതെന്ന് ഇത് വരെ വ്യക്തമല്ല.