ഉള്ളി വില നിയന്ത്രിക്കാൻ നടപടിയുമായി സംസ്ഥാന സർക്കാർ; നാസിക്കില്‍നിന്ന് 50 ടണ്‍ സവാള എത്തിക്കും

0

തിരുവനന്തപുരം: സംസ്ഥാനത്തെ ഉള്ളി വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടുന്നു. സപ്ലൈക്കോ വഴി കിലോക്ക് 35 രൂപ നിരക്കിൽ ഉള്ളി വിൽക്കും. ഇതിനായി നാസിക്കിൽ നിന്ന് മറ്റന്നാൾ 50 ടൺ ഉള്ളി എത്തിക്കും. നാഫെഡ് വഴിയാണ് ഉള്ളി എത്തിക്കുന്നത്. സപ്ലൈക്കോ ഉദ്യോഗസ്ഥർ ഇതിനായി നാസിക്കിൽ എത്തി. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ സംഭരണശാലകളിലേക്കാണ് സവാള എത്തിക്കുക. ഇതിനായി ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നാസിക്കിലേക്ക് യാത്രതിരിച്ചു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തെ സവാള വിലയില്‍ വന്‍വര്‍ധനവാണുണ്ടായത്. രാജ്യത്തിന്‍റെ പലഭാഗങ്ങളിലു ഉള്ളി വില 80 രൂപവരെയെത്തിയ സാഹചര്യമുണ്ട്.ഇതിനെത്തുടര്‍ന്ന് ഉള്ളി കയറ്റുമതി ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. മഹാരാഷ്ട്ര,കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രളയവുംവെള്ളപ്പൊക്കവുമുണ്ടായതാണ് രാജ്യത്തുടനീളം ഉള്ളി വില കൂടാന്‍ കാരണം.