വനിതാ മതിലിനൊരുങ്ങി കേരളം

0

കോഴിക്കോട് : വനിതാമതിലിനെ വന്‍മതിലാക്കി മാറ്റാന്‍ കേരളമൊരുങ്ങിക്കഴിഞ്ഞു. നിശ്ചിതകേന്ദ്രങ്ങളിലേക്ക് ലക്ഷങ്ങള്‍ എത്തിച്ചേര്‍ന്നു കഴിഞ്ഞു. 3.45നാണ് ട്രയല്‍. നാലിന് വനിതാമതില്‍ തീര്‍ക്കും. 4.15 വരെ തുടരും. സംസ്ഥാനത്ത് പൊതുവെ വലിയ സ്ത്രീ പങ്കാളിത്തമാണ് മതിലിന് ലഭിക്കുന്നതെന്നാണ് റിപ്പോർട്ട്.കാസർകോട് പുതിയ ബസ്‍ സ്റ്റാൻഡ് മുതൽ തിരുവനന്തപുരം വെള്ളയമ്പലത്തെ അയ്യൻകാളി പ്രതിമയ്ക്കു മുന്നിൽ വരെ ദേശീയപാതയിൽ 620 കിലോമീറ്റർ ദൂരമാണു മതിൽ തീർക്കുന്നത്.

കാസര്‍കോട്ട് ആദ്യകണ്ണിയാവുന്നത് മന്ത്രി കെ കെ ശൈലജ. ബൃന്ദ കാരാട്ട് തിരുവനന്തപുരത്ത് അവസാന കണ്ണിയാവും. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുയോഗത്തില്‍ പങ്കെടുക്കും. സിനിമാതാരങ്ങളും ഗായകരും കായിക താരങ്ങളുമടക്കം നിരവധി പ്രമുഖര്‍ മതിലില്‍ അണിചേരും. വലിയ സ്ത്രീ മുന്നേറ്റമായി മാറുന്ന വനിതാമതില്‍ ലോക റെക്കോഡായി മാറും. ലോക മാധ്യമങ്ങളുടെ പ്രതിനിധികള്‍ കേരളത്തിലെത്തിയിട്ടുണ്ട്.