നാളെ വനിതാ മതിൽ ഉയരും

0


തിരുവനന്തപുരം: ഈ പുതുവർഷത്തിൽ കേരളം മതിലിനോടൊപ്പം ഉണരുകയായി. ന​​വോ​​ത്ഥാ​​ന മൂ​​ല്യ​​ങ്ങ​​ള്‍ സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​​നും സ്ത്രീ-​​പു​​രു​​ഷ സ​​മ​​ത്വം ഉ​​റ​​പ്പു​​വ​​രു​​ത്തു​​ക​​യെ​​ന്ന കാ​​ഴ്ച​​പ്പാ​​ട് മു​​ന്നോ​​ട്ടു​​വ​​ച്ചു​​കൊ​​ണ്ടും കേരളത്തെ ഭ്രാന്താലയമാക്കരുതെന്ന മു​​ദ്രാ​​വാ​​ക്യ​​വുമായി ചൊവ്വാഴ്ച കേരളക്കര നീളെ വനിതാമത്തെ ഉയരുകയായി.
കാസർകോടുമുതൽ തിരുവനന്തപുരം വെള്ളയമ്പലംവരെ 620 കിലോമീറ്റർ ദേശീയപാതയുടെ പടിഞ്ഞാറുവശത്ത് തീർക്കുന്ന മതിലിൽ അമ്പതുലക്ഷം വനിതകളുണ്ടാകുമെന്നാണ് പ്രതീക്ഷ. മൂന്നുമണിയോടെ വനിതകൾ ദേശീയപാതയിലെ നിശ്ചിതകേന്ദ്രങ്ങളിലെത്തും. മൂന്നേമുക്കാലിന് റിഹേഴ്‌സൽ. നാലുമുതൽ നാലേകാൽ വരെയാണ് മതിൽ തീർക്കുക.
കാസർകോട്ട് മന്ത്രി കെ.കെ. ശൈലജ മതിലിന്‍റെ ഭാഗമാകും. വെള്ളയമ്പലത്ത് യോഗത്തിൽ മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരും പങ്കെടുക്കും. മതിൽ ഒരുക്കുന്ന ജില്ലകളിലെലെല്ലാം മന്ത്രിമാർക്ക് ചുമതല നൽകിയിട്ടുണ്ട്.

വനിതാമതിൽ വിജയമാകുമെന്നതിൽ സംശയമില്ലെന്നും സർക്കാരിന്റെ ഒരു സംവിധാനവും ഇതിനായി ഉപയോഗിക്കുന്നില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഞായറാഴ്ച നവോത്ഥാനസഘടനകളുടെ യോഗത്തിൽ പറഞ്ഞു. സ്ത്രീ-​​പു​​രു​​ഷ തു​​ല്യ​​ത എ​​ന്ന ഭ​​ര​​ണ​​ഘ​​ട​​നാ ത​​ത്വം ഉ​​റ​​പ്പു​​വ​​രു​​ത്ത​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി സു​​പ്രീം കോ​​ട​​തി പു​​റ​​പ്പെ​​ടു​​വി​​ച്ച വി​​ധി​​യാ​​ണ് വ​​നി​​താ മ​​തി​​ല്‍ സൃ​​ഷ്ടി​​ക്കു​​ന്ന​​തി​​ന് ഇ​​ട​​യാ​​യ സാ​​ഹ​​ച​​ര്യം. കാ​​സ​​ർ​​ഗോ​​ഡ് മു​​ത​​ല്‍ തി​​രു​​വ​​ന​​ന്ത​​പു​​രം വ​​രെ വ​​നി​​താ മ​​തി​​ല്‍ രൂ​​പ​​പ്പെ​​ടു​​മ്പോ​​ള്‍ അ​​തി​​നോ​​ട് ഐ​​ക്യ​​ദാ​​ര്‍ഢ്യം അ​​ര്‍പ്പി​​ച്ചു ജ​​നാ​​ധി​​പ​​ത്യ കേ​​ര​​ളം ഒ​​പ്പ​​മു​​ണ്ടാ​​കു​​മെ​​ന്നും വ്യ​​ക്ത​​മാ​​യി ക​​ഴി​​ഞ്ഞി​​ട്ടു​​ണ്ട്.