അന്താരാഷ്ട്ര കാരാട്ടെ ടൂര്‍ണമെന്റില്‍ ഇരട്ട സ്വര്‍ണം നേടി പ്രവാസി മലയാളി വിദ്യാര്‍ഥി

0

മസ്‌കത്ത്: അന്താരാഷ്ട്ര കരാട്ടെ ടൂര്‍ണമെന്റില്‍ ഇരട്ട സ്വര്‍ണമെഡല്‍ നേടി മലയാളി വിദ്യാര്‍ഥി. ബൗശര്‍ ഇന്ത്യന്‍ സ്‌കൂളിലെ നാലാം തരം വിദ്യാര്‍ഥി യോഹാന്‍ ചാക്കോ പീറ്ററാണ് അഭിമാനകരമായ നേട്ടം കരസ്ഥമാക്കിയത്. ജോര്‍ജിയയില്‍ നടന്ന ട്ബിലിസി ഗ്രാന്‍ഡ്പ്രിക്‌സ് ഇന്റര്‍നാഷനല്‍ കരാട്ടെ ടൂര്‍ണമെന്റിലാണ് ഇന്ത്യക്ക് വേണ്ടി ഇരട്ട മെഡലുകള്‍ നേടിയിരിക്കുന്നത്.

കാറ്റ, കുമിറ്റി എന്നീ വിഭാഗങ്ങളിലായിരുന്നു യോഹാന്‍ മത്സരിച്ചിരുന്നത്. അഞ്ച് വയസ് മുതല്‍ കരാട്ടെ പരിശീലിക്കുന്നുണ്ട് യോഹാന്‍. തിളക്കമാര്‍ന്ന പ്രകടനം നടത്തിയ യോഹനെ സ്‌കൂളിന്റെയും മറ്റും നേതൃത്വത്തില്‍ ആദരിക്കുകയും ചെയ്തു. പത്തനംതിട്ട ജില്ലയിലെ കുമ്പനാട് സ്വദേശികളായ പീറ്റര്‍ ചാക്കോയുടെയും ആനി പീറ്ററിന്റെയും മകനാണ്.