കെവിന്‍ വധക്കേസ്; പ്രാഥമികവാദം ഇന്ന്

0

കെവിൻ വധക്കേസിൽ കുറ്റപത്രത്തിൻമേലുള്ള പ്രാഥമികവാദം ഇന്ന് ആരംഭിക്കും. കോട്ടയം നാലാം ക്ലാസ് അഡീഷനൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ദലിത് ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട കെവിൻ പി.ജോസഫിനെ നീനു വിവാഹം ചെയ്തതിലുള്ള വൈരാഗ്യത്താൽ കൊലപ്പെടുത്തിയെന്നാണ് കേസ്. നീനുവിന്റെ സഹോദരൻ സാനുവും പിതാവ് ചാക്കോയും ഉൾപ്പെടെ 14 പ്രതികളാണ് കേസിലുള്ളത്. കേസ് ദുരഭിമാനക്കൊല‍യായി പരിഗണിക്കണമെന്ന പ്രോസിക്യൂഷൻ വാദം കോടതി നേരത്തെ അംഗീകരിച്ചിരുന്നു. കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകളാണ് കേസിലെ 14 പ്രതികൾക്കെതിരെയും ചുമത്തിയിട്ടുള്ളത്. കേസിലെ മുഴുവൻ പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും