ദയവു ചെയ്തു വെള്ളപൊക്കത്തിന്റെ കാഴ്ച കാണാന്‍ ആരും കൊച്ചി മെട്രോയില്‍ കയരരുതേ: മെട്രോയുടെ സൗജന്യ സര്‍വീസുകളില്‍ സെല്‍ഫികളും വീഡിയോകളും എടുക്കാന്‍ തള്ളിക്കയറ്റം

0

ദുരന്തകാലത്തും മനസാക്ഷിഇല്ലാത്ത പെരുമാറ്റവുമായി ചിലര്‍. കൊച്ചി മെട്രോ ഓടിത്തുടങ്ങിയപ്പോള്‍ സെല്‍ഫി എടുക്കാനും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ കാണാനും കൊച്ചി മെട്രോയില്‍ തള്ളികയറ്റം. സൗജന്യ സര്‍വീസുകള്‍ ദുരുപയോഗം ചെയ്യുതെന്ന താക്കീതുമായി മെട്രോ അധികൃതര്‍.

കൊച്ചിയിലെ പ്രളയം കാണാന്‍ ആളുകള്‍ ട്രെയിനുകളില്‍ കയറിയതോടെ ആവശ്യമുള്ളവര്‍ക്ക് സേവനങ്ങള്‍ ലഭിക്കുന്നില്ലെന്നും മെട്രേ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കൊച്ചി മെട്രോയുടെ മുട്ടം യാര്‍ഡ് വെള്ളത്തില്‍ മുങ്ങിയതോടെ നിര്‍ത്തിവെച്ച മെട്രോ സര്‍വീസുകള്‍ ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് പുനഃരാരംഭിച്ചത്് . കൊച്ചി മെട്രോയുടെ എല്ലാ വിഭവങ്ങളും റെസ്‌ക്യൂ മിഷനെ സഹായിക്കുന്നതിന് ഉപയോഗിക്കുമെന്ന് കെഎംആര്‍എല്‍ അറിയിച്ചു. അതിനാല്‍ സര്‍വീസുകള്‍ സൗജന്യമായി നടത്തുമെന്നും കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചിരുന്നു. ഇതോടെയാണ് മെട്രോ ട്രെയിനിലേക്ക് തള്ളിക്കയറ്റം ഉണ്ടായത്.