ലോറിയും കാറും കൂട്ടിയിടിച്ച് സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

0

മൂവാറ്റുപുഴ: ലോറിയും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ മൂന്ന് യുവാക്കള്‍ മരിച്ചു. ഒരാളുടെ നില അതീവഗുരുതരം. തൊടുപുഴ പുറപ്പുഴ സ്വദേശികളായ മൂക്കിലകാട്ടില്‍ രാജേന്ദ്രന്റെ മകന്‍ ആദിത്യന്‍ (23), കുന്നേല്‍ ബാബുവിന്റെ മകന്‍ വിഷ്ണു (24), സഹോദരന്‍ അരുണ്‍ ബാബു(22) എന്നിവരാണ് മരിച്ചത്. കാറില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പുറപ്പുഴ മൂക്കിലകാട്ടില്‍ അമര്‍നാഥി (20)നെ ഗുരുതരപരിക്കുകളോടെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെ നാലോടെ എംസി റോഡില്‍ തൃക്കളത്തൂര്‍ കാവുംപടിക്ക് സമീപത്തായിരുന്നു അപകടം. മണ്ണുമാന്തി യന്ത്രം കയറ്റി തൃശൂരിലേക്ക് പോവുകയായിരുന്ന ലോറിയും മൂവാറ്റുപുഴ ഭാഗത്തേക്ക് വരുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. നാട്ടുകാരും പോലീസും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും മൂന്ന് പേരെയും രക്ഷിക്കാനായില്ല.

ബംഗളൂരുവില്‍ നിന്നും ബന്ധുവിന് കാര്‍ എടുത്തശേഷം ഇരുകാറുകളിലായി മടങ്ങവെയാണ് യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടത്. പിന്നാലെ മറ്റൊരു കാറി ല്‍ ബന്ധുവും ഉണ്ടായിരുന്നു. ആദിത്യന്റെയും വിഷ്ണുവിന്റെയും മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും അരുണിന്റെ മൃതദേഹം കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.