സിങ്കപ്പൂർ കൈരളി കലാനിലയം ലൈഫ് സേവിങ് സപ്പോർട്ട് ട്രെയിനിംഗിന് തുടക്കം

0

കലാ സാംസ്‌കാരിക വേദിയിൽ മാത്രം ഒതുങ്ങിനിൽക്കാതെ കാലാനുസൃതമായി സമൂഹത്തിൽ വരുന്ന മാറ്റത്തിനനുസരിച്ചു സാമൂഹിക പ്രവർത്തനത്തിന് സജ്ജമായിരിക്കാൻ വേണ്ടി സിങ്കപ്പൂർ കൈരളി കലാനിലയം (SKKN) ലൈഫ് സേവിങ് സപ്പോർട്ട് ട്രെയിനിംഗിന് തുടക്കം കുറിച്ചു.

കൈരളി കലാനിലയത്തിലെ അംഗങ്ങൾക്കും അസോസിയേഷനുമായി അടുത്ത് സഹകരിച്ചു പോവുന്നവർക്കുമായാണ് ട്രെയ്നിങ് ആരംഭിച്ചത്.

എക്സിക്യൂട്ടീവ് അംഗങ്ങൾ ഉൾപ്പെടെ 20 പേരാണ് ആദ്യ ഘട്ടപരിശീലനം പൂർത്തിയാക്കിയത്.ടിയർ 1, ടിയർ 2 എന്നീ പരിശീലന ഘട്ടത്തിൽ ഫസ്റ്റ് എയ്ഡ്( First Aid), ഫയർ ഫൈറ്റിംഗ്(Fire Fighting) ശ്വാസതടസ്സം,(Chocking ), സി പി ആർ (Cardiopulmonary resuscitation), എ,ഇ, ഡി (Automated External Defibrilator ) എന്നിവയിലാണ് ആദ്യഘട്ടമായി എല്ലാവർക്കും പരിശീലനം ലഭിച്ചത്.

സിങ്കപ്പൂർ സിവിൽ ഡിഫെൻസ് മൂന്നാം ഡിവിഷനിൽ ( SCDF 3rd Division,Yishun ) വച്ചായിരുന്നു പരിശീലനം. പരിശീലനത്തിന്റെ അവസാനഘട്ടത്തിൽ കൈരളി കലാനിലയത്തിന്റെ സ്നേഹോപകരമായി ഒരു മൊമെന്റോ പ്രസിഡന്റ് ശ്രീ ഗംഗാധരൻ കുന്നോനിൽ നിന്ന് SCDF 3rd ഡിവിഷന് വേണ്ടി സ്റ്റാഫ് സാർജന്റ് എം ഡി ഫാദ്‌സാലി ഏറ്റുവാങ്ങി. സെക്രട്ടറി രജിത് മോഹൻ നന്ദി രേഖപ്പെടുത്തി.