നഴ്സ് ലിനിയുടെ ഭർത്താവ് സജീഷ് വിവാഹിതനായി

0

രോഗീപരിചരണത്തിനിടെ നിപ്പ ബാധിച്ച് മരിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശിനി നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് വിവാഹിതനായി. അധ്യാപികയായ കൊയിലാണ്ടി സ്വദേശി പ്രതിഭയാണ് വധു. വടകര ലോകനാര്‍ക്കാവ് ക്ഷേത്രത്തിലായിരുന്നു ചടങ്ങ്.

പുതിയ ജീവിതത്തിലേക്കു കടക്കുകയാണെന്നും എല്ലാവരുടെയും അനുഗ്രഹം വേണമെന്നും സജീഷ് ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. റിതുൽ, സിദ്ധാര്‍ഥ് എന്നിവരാണ് സജീഷിന്റെ മക്കൾ. പ്രതിഭയ്ക്ക് ദേവപ്രിയ എന്നൊരു മകളുണ്ട്. ആരോഗ്യ മന്ത്രി വീണ ജോർജ്, മുൻമന്ത്രിയും എംഎൽഎയുമായ കെ.കെ.ശൈലജ എന്നിവർ സജീഷിനും പ്രതിഭയ്ക്കും ആശംസ അറിയിച്ചിരുന്നു.

2018ലാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്ന ലിനി നിപ്പ ബാധിച്ച് മരിച്ചത്. സജീഷ് നിലവിൽ ആരോഗ്യവകുപ്പിൽ ജീവനക്കാരനാണ്.