ജോലി നഷ്ടമായ പ്രവാസികള്‍ക്ക് വായ്പ പദ്ധതി

0

ജോലി നഷ്ടമായ പ്രവാസികള്‍ക്ക് വായ്പ പദ്ധതിയുമായി 021 കേരളാ ബജറ്റ്. നോര്‍ക്ക സെല്‍ഫ് എംപ്ലോയ്‌മെന്റ് സ്‌കീമിനായി 1000 കോടിയും പലിശ ഇളവിനായി 25 കോടിയും അനുവദിക്കും.

എസ്‌സി/ എസ്ടി സംരംഭകര്‍ക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ നല്‍കാനും പദ്ധതിയുണ്ട്. ഇതിനായി പത്ത് കോടി രൂപ അനുവദിക്കും. കാര്‍ഷിക- വ്യവസായ- സേവന മേഖലകളില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനും നിലവില്‍ പ്രവര്‍ത്തന ക്ഷമമമല്ലാത്ത സംരംഭങ്ങള്‍ പുനരുജ്ജീവിപ്പിക്കാനും വാണിജ്യ ആവശ്യങ്ങള്‍ക്കും കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കാനായി 1600 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

എംഎസ്എംഇകള്‍ക്ക് കുറഞ്ഞ നിരക്കില്‍ അധിക പ്രവര്‍ത്തന മൂലധന വായ്പയും ടേം ലോണും അനുവദിക്കും. 2000 കോടി രൂപ പലിശ ഇളവ് നല്‍കുന്നതിന് 50 കോടി നല്‍കും. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് ബാങ്ക് വഴി കുറഞ്ഞ നിരക്കില്‍ വായ്പയ്ക്കായി 1000 കോടി രൂപ നല്‍കുന്നതാണ്.