പാണത്തൂരില്‍ തടികയറ്റി വന്ന ലോറി കനാലിലേക്ക് മറിഞ്ഞു; നാല് പേര്‍ മരിച്ചു

0

കാസര്‍കോട്: തടി കയറ്റി വരികയായിരുന്ന ലോറി മറിഞ്ഞ് നാല് പേര്‍ മരിച്ചു. കാസര്‍കോട് പാണത്തൂരിലാണ് അപകടം സംഭവിച്ചത്. തടി കയറ്റി വരികയായിരുന്ന ലോറി വലിയ വളവില്‍ മുന്നോട്ട് നീങ്ങാന്‍ കഴിയാത്ത സ്ഥിതയില്‍ നില്‍ക്കുകയും സമീപത്തെ വീടിന്റെ ഷീറ്റുകള്‍ തകര്‍ത്ത് കനാലിലേക്ക് മറിയുകയായിരുന്നു.

ലോറിയില്‍ ഒന്‍പത് പേരുണ്ടായിരുന്നുവെന്നും എല്ലാവരേയും പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയെന്നും രാജപുരം പോലീസ് അറിയിച്ചു. ലോറിയിലുണ്ടായിരുന്നവരെല്ലാം കുണ്ടൂപ്പള്ളി സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. അപടത്തില്‍പ്പെട്ട ലോറി തലകീഴായി മറിയുകയും വാഹനത്തിലുണ്ടായിരുന്നവര്‍ ഇതിനടിയില്‍ കുടുങ്ങിപ്പോവുകയും ചെയ്തു. രാജപുരം പോലീസും അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.