ഗര്‍ഭിണിയായ സഹോദരിയെ തല്ലി; ഭർത്താവിനെ സഹോദരൻ കൊലപ്പെടുത്തി

1

പാൽഘർ: ഗർഭിണിയായ സഹോദരിയെ തല്ലിയ ഭർത്താവിനെ ഭാര്യ സഹോദരൻ കൊന്നു. വ്യാഴാഴ്ച മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് സംഭവം നടന്നത്. നാല്‍പ്പത്തഞ്ചുകാരനായ രാമു ബലിറാം ഷിന്‍വറാണ് അറസ്റ്റിലായത്. സഹോദരിയെ ഭര്‍ത്താവ് ഗുരുനാഥ് ചാറ്റിയ ബോയിറി(38) നെയാണ് രാമു കൊലപ്പെടുത്തിയത്.

വീട്ടില്‍ വെച്ചുണ്ടായ ചില അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഗുരുനാഥ് ഗര്‍ഭിണിയായ ഭാര്യയെ തല്ലി. ഇതു കണ്ടുകൊണ്ടുവന്ന രാമു ഗുരുനാഥിനെ ചോദ്യം ചെയ്തു. ഇതിന് പിന്നാലെ സഹോദരനും സഹോദരി ഭര്‍ത്താവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് വാക്കേറ്റം മൂര്‍ശ്ചിച്ചതോടെ രാമു ഗുരുനാഥിനെ സിമന്റ് കട്ട ഉപയോഗിച്ച് തലക്കടിച്ചു. തലക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഗുരുനാഥ് കൊല്ലപ്പെടുകയായിരുന്നു.ഐ പി സി സെക്ഷൻ 302ണ്ടാം വകുപ്പ് പ്രകാരം കൊലക്കുറ്റം ചുമത്തി രാമുവിനെ പോലീസ് അറസ്റ്റു ചെയ്തു.