മുംബയിൽ റെയില്‍വെ സ്റ്റേഷന് സമീപമുള്ള നടപ്പാലം തകർന്ന് നാലുപേർ‌ മരിച്ചു; 34 പേർക്ക് പരിക്ക്

0

മുംബൈ: മുംബയ് ഛത്രപതി ശിവജി ടെർമിനൽ റെയിൽവേ സ്റ്റേഷന് സമീപമുള്ള നടപ്പാലം തകർന്ന് നാലുപേർ മരിച്ചു. 12 പേരോളം തകർന്ന പാലത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.

മൊത്തം 34 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നാല്‌ പേരുടെ മരണം മാത്രമാണ് സ്ഥിരീകരിച്ചതെങ്കിലും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. ദേശീയ ദുരന്തനിവാരണ സേനയടക്കം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്. റെയിൽവേ സ്റ്റേഷനെ ആസാദ്​ മൈതാനവുമായും ടൈംസ്​ ഓഫ് ഇന്ത്യ ബിൽഡിംഗുമായും ബന്ധിപ്പിക്കുന്ന നടപ്പാലമാണ്​ തകർന്ന്​ വീണത്​.