സൗദിയിൽ ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

0

റിയാദ്: ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങുന്നതിനിടെ സൗദിയിൽ നിലമ്പൂർ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. കാളികാവ് പതിനൊന്നാം മൈലില്‍ അരിമണല്‍ നീലേങ്കോടന്‍ സാദിഖ് ആണ് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ കുഴഞ്ഞു വീണു മരിച്ചത്. 

സാദിഖിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാളികാവ് സ്വദേശി നീലേങ്കോടന്‍ കുഞ്ഞിമുഹമ്മദിന്റേയും ജമീലയുടേയും മകനാണ്. അവിവാഹിതനാണ്