നജീബ് റസാഖിന്റെ ദേശീയ സഖ്യത്തെ തോല്‍പ്പിച്ച് മഹതിര്‍ അധികാരത്തിലേക്ക്

0

മലേഷ്യയില്‍ മഹതിര്‍ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം അധികാരത്തിലേക്ക്. 60 വര്‍ഷമായി മലേഷ്യ ഭരിച്ച നജീബ് റസാഖിന്റെ ദേശീയ സഖ്യത്തെ തോല്‍പ്പിച്ചാണ് മഹിതര്‍ അധികാരത്തിലേക്ക് വരുന്നത്.  222 സീറ്റുകളില്‍ 113 സീറ്റുകളുടെ ഭൂരിപക്ഷത്തോടെയാണ് മഹതറിന്റെ സഖ്യം അധികാരം നേടുന്നത്.

ലോകത്തെ ഏറ്റവും പ്രായം കൂടിയ തിരഞ്ഞെടുക്കപ്പെടുന്ന പ്രധാനമന്ത്രിയാകും ഇതോടെ ഇദ്ദേഹം.  1981 മുതല്‍ 2003 വരെ മലേഷ്യയുടെ പ്രധാനമന്ത്രിപദം അലങ്കരിച്ച മഹതിറിന്റെ ചാണക്യതന്ത്രങ്ങളാണ് രാഷ്ട്രീയ എതിരാളികളെ തറപറ്റിക്കുന്നതില്‍ നിര്‍ണായകമായത്. മഹതിറിന്റെ ഭരണകാലത്ത് രാഷ്ട്രീയ എതിരാളികളെ വൈരാഗ്യത്തിന്റെ പേരില്‍ ജയിലില്‍ അടയ്ക്കുന്നതായി ആരോപണങ്ങളുണ്ടായിട്ടുണ്ട്. നജീഖ് റസാഖ് 2008 ലാണ് അധികാരത്തിലെത്തുന്നത്. അന്ന് നജീബിന് പിന്തുണയുമായി രാഷ്ട്രീയ ഗുരുവായ മഹതിര്‍ കൂടെയുണ്ടായിരുന്നു. പിന്നീട് . രണ്ടു വര്‍ഷം മുമ്പ് ഭരണപക്ഷത്ത് നിന്നും പ്രതിപക്ഷത്തേക്ക് മാറി

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.