സുല്‍ത്താന്‍ മുഹമ്മദ് സ്ഥാനമേറ്റു

0
sultan-muhammad-v

മലേഷ്യയുടെ 15ാം മത് ഭരണാധികാരിയായി സുല്‍ത്താന്‍ മുഹമ്മദ് സ്ഥാനമേറ്റു. സൗത്ത് ഈസ്റ്റ് രാജ്യങ്ങളുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരിയാണ് സുല്‍ത്താന്‍ മുഹമ്മദ്. 47 വയസ്സുമാത്രമാണ് ഇദ്ദേഹത്തിന്റെ പ്രായം.
മലേഷ്യ ഫെഡറല്‍ പാലസിലായിരുന്നു സ്ഥാനാരോഹണ ചടങ്ങുകള്‍. അഞ്ച് വര്‍ഷമാണ് പുതിയ നേതാവിന്റെ ഭരണകാലാവധി.

കാര്‍ റെയ്സിംഗിലും , കുതിര സവാരിയിലും, ഗോള്‍ഫ്, ഷൂട്ടിംഗ്, ഫുട്ബോള്‍ എന്നീ രംഗങ്ങളാണ് പുതിയ സുല്‍ത്താന്റെ ഇഷ്ടങ്ങള്‍. ബ്രിട്ടണിലാണ് ഇദ്ദേഹം പഠനം പൂര്‍ത്തിയാക്കിയത്. തികഞ്ഞ മതഭക്തനാണെന്നതും ഇദ്ദേഹത്തെ വ്യത്യസ്തമാക്കുന്നു.
പാര്‍ലമെന്റിനും പ്രധാനമന്ത്രിയ്ക്കുമാണ് അധികാരമെങ്കിലും മുസ്ലീം മെജോറിറ്റിയ്ക്കിടെ സുല്‍ത്താനാണ് പ്രാധാന്യം. മതത്തിന്റെ മേലധ്യക്ഷനോട് സമാനമായ പദവിയാണ് രാജാവിന്. രാജാവിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് മലേഷ്യയില്‍.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.