ദുബൈ ലോക സീരീസ്​ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പില്‍ മലേഷ്യയുടെ ലീ ചോങ് വീ ഇറങ്ങും

0

ഇന്നാരംഭിക്കുന്ന ദുബൈ ലോക സീരീസ് ബാന്റ്മിന്റണ്‍ ചാമ്പ്യന്‍ ഷിപ്പില്‍ മലേഷ്യയുടെ ലീ ചോങ് വീ കളിക്കും. ഇന്നാരംഭിക്കുന്ന സീരീസ് ഈ മാസം 18ന് അവസാനിക്കും. വനിതാ സിംഗിൾസ് ഫൈനൽ മത്സരത്തില്‍ ഇന്ത്യയുടെ പി.വി.സിന്ധുവും സ്പെയിനിെൻറ കരോലിന മാരിനുമാണ് മത്സരിക്കുക. ശൈഖ് ഹംദാൻ സ്പോർട്സ് കോംപ്ലക്സിലാണ് മത്സരം. റിയോ ഒളിംപിക്സില്‍ ഈ താരത്തെ തന്നെ തോല്‍പിച്ചാണ് സിന്ധു വെള്ളി മെഡല്‍ നേടിയത്. ബാറ്റ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ അവാര്‍ഡ്, 2016ലെ ബി.ഡബ്യൂ.എഫ് ന്റെ മികച്ച കളിക്കാരനുള്ള അവാര്‍ഡ് തുടങ്ങിയ അവാര്‍ഡുകള്‍ ലീ യെ തേടി എത്തിയിട്ടുണ്ട്.  2008 ആഗസ്റ്റ് മുതല്‍ 2012 ജൂണ്‍മാസം വരെ ലോക ഒന്നാം റാങ്ക് താരം കൂടിയായിരുന്നു ലീ.

ബുധൻ ,വ്യാഴം, വെള്ളി ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ 12 വരെയും ഒരു മണി മുതൽ രാത്രി 10 മണിവരെയും മൂന്നു കോർട്ടുകളിലായി ഗ്രൂപ്പ് മത്സരങ്ങൾ നടക്കും. ശനിയാഴ്ച സെമിഫൈനലും ഞായറാഴ്ച ഫൈനലും നടക്കും.
ലോക ബാഡ്മിൻറൺ ഫെഡറേഷെൻറ (ബി.ഡബ്ല്യൂ.എഫ്) റാങ്കിങ് അനുസരിച്ച് ആദ്യ എട്ടു റാങ്കിങ്ങിൽ വരുന്നവരാണ് പുരുഷ,വനിതാ സിംഗിൾസ്, ഡബിൾസ് , മിക്സഡ് ഡബിൾസ് മത്സരങ്ങളിൽ പങ്കെടുക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.