മലേഷ്യയില്‍ മിലിറ്ററി ഹെലികോപ്റ്റര്‍ സ്ക്കൂളിനുമുകളില്‍ തകര്‍ന്നു വീണു: 22പേര്‍ക്ക് പരിക്ക്

0

മലേഷ്യയില്‍ മിലിറ്ററി ഹെലികോപ്റ്റര്‍ സ്ക്കൂളിനുമുകളില്‍ തകര്‍ന്നു വീണു.7 കുട്ടികള്‍ അടക്കം 22പേര്‍ക്ക് പരിക്ക്
മലേഷ്യയിലെ ബോര്‍ണിയോ ദ്വീപിലെ സ്ക്കൂളിന് മുകളിലേക്ക് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് 22 പേര്‍ക്ക് പരിക്ക്. മിലിട്ടറി ഹെലികോപ്റ്ററാണ് അപകടമുണ്ടാക്കിയത്. സബാ ജില്ലയിലെ ടാവുയിലാണ് സംഭവം. തകരാറിലായ ഹെലികോപ്റ്റര്‍ സക്കൂളിന് മുകളിലേക്ക് അടിയന്തിരമായി ഇറക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. സ്ക്കൂളിലെ കാന്‍റീന് മുകളിലാണ് അപകടം ഉണ്ടായതെന്നാണ് സൂചന. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന പൈലറ്റടക്കം 15 പേര്‍ക്കും, 7 സ്ക്കൂള്‍ കുട്ടികള്‍ക്കുമാണ് പരിക്കേറ്റത്. ഇതില്‍ പൈലറ്റിന്‍റെ നില ഗുരുതരമാണ്.

 

A military helicopter crashed into a school in a rural area on Borneo island, injuring at least 22 people including students.