കുട്ടികള്‍ക്കെതിരായുള്ള ലൈംഗിക അതിക്രമങ്ങള്‍ക്ക് തടയിടാന്‍ മലേഷ്യയില്‍ പുതിയ നിയമം
രാജ്യത്ത് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന അവസരത്തില്‍ മലേഷ്യയില്‍ ഇനി പുതിയ നിയമങ്ങള്‍. സര്‍ക്കാര്‍ പ്രതിനിധികളും, നിയമ വിദഗ്ദരും, എന്‍ജിഒ കളും അടങ്ങുന്ന സംഘമാണ് നിയമത്തിന്‍റെ കരട് ബില്ലിന് രൂപം നല്‍കിയത്. ഒക്ടോബര്‍ മാസത്തില്‍ ഈ നിയമം ബില്‍ മന്ത്രിസഭ പാസ്സാക്കിയേക്കും.