ട്രംപിന്‍റെ ശക്തിയേയും ജനസമ്മതിയേയും ലോകം വില കുറച്ച് കണ്ടു- നജിബ് റസാഖ്

0
najib-razak

അമേരിക്കയുടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിനെ മലേഷ്യന്‍ പ്രധാനമന്ത്രി നജിബ് റസാഖ് അഭിനന്ദിച്ചു. രാഷ്ട്രീയ മുഖഛായയോ, ഒപീനിയന്‍ പോളുകളോ ഒന്നുമല്ല വിജയത്തിന്‍റെ അടിസ്ഥാനം ഒരു വിജയത്തിന്‍റേയും അടിസ്ഥാനമെന്ന് ട്രംപ് തെളിയിച്ചു.  ട്രംപിന്‍റെ ശക്തിയേയും ജനസമ്മതിയേയും ലോകം കുറച്ച് കണ്ടു.  വോട്ടര്‍മാരെ നിസ്സാരരായി കാണരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.. തീവ്രവാദത്തിനെതിരെ പോരാടാന്‍ മലേഷ്യയും അമേരിക്കയും 2014 പരസ്പരം സമഗ്രമായ കരാര്‍ ഒപ്പുവച്ചതാണ്. ട്രംപിന്‍റെ നേതൃത്വത്തിലും ഇതേ പങ്കാളിത്തം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.