സാക്കിര്‍ നായിക്കിന്‍റെ പൗരത്വം നിഷേധിച്ച് മലേഷ്യ

0

മത പ്രഭാഷകനും ഇസ്ലാമിക് റിസർച് ഫൗണ്ടേഷൻ സ്ഥാപകനുമായ സാക്കിർ നായികിന് മലേഷ്യന്‍ പൗത്വം ഉണ്ടെന്ന വാര്‍ത്ത തള്ളി മലേഷ്യ രംഗത്ത്. മലേഷ്യന്‍ മാതാപിതാക്കള്‍ക്കല്ലാതെ ജനിച്ചവര്‍ക്ക് മലേഷ്യ ഒരിക്കലും മലേഷ്യന്‍ പൗരത്വം നല്‍കില്ലെന്നാണ് ഇത് സംബന്ധിച്ച് ഡെപ്യൂട്ടി ഹോം മിനിസ്റ്റര്‍ ദതുക്നൂര്‍ ജസ്സാന്‍ മുഹമ്മദ് പ്രതികരിച്ചത്. പതിറ്റാണ്ടുകളുടെ ശ്രമ ഫലമായി മാത്രമേ മലേഷ്യന്‍ പൗരത്വം സ്വന്തമാക്കാനായി സാധിക്കൂ.എന്നും അദ്ദേഹം പറഞ്ഞു.

ധാക്കയിലെ റസ്റ്റോറൻറിൽ ആക്രമണം നടത്തിയ ഭീകരർ സാക്കിർ നായിക്കിെൻറ പ്രഭാഷണങ്ങൾ ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്തതായി ബംഗ്ലാദേശ് ദിനപത്രം റിപ്പോർട്ട് െചയ്തതോടെയാണ് മാധ്യമങ്ങളും കേന്ദ്രസർക്കാരും സാക്കിറിനെതിരെ തിരിഞ്ഞത്. മതസ്പർദ്ധ ഉണ്ടാകുമെന്ന സംശയത്താൽ മലേഷ്യ ഇദ്ദേഹത്തിന്റെ പ്രസംഗങ്ങൾ നിരോധിച്ചിരുന്നു