ബ്രസീല്‍ ഫുട്ബോള്‍ താരങ്ങള്‍ സഞ്ചരിച്ചിരുന്ന വിമാനം തകര്‍ന്നുവീണു

0

ബ്രസീല്‍ ഫുട്ബോള്‍ താരങ്ങള്‍ സഞ്ചരിച്ചിരുന്ന വിമാനം കൊളംബിയയില്‍ തകര്‍ന്നുവീണു. ഫുട്ബോള്‍ താരങ്ങള്‍ അടക്കം 72യാത്രക്കാരും ഒമ്പത് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ബൊളിവിയയില്‍ നിന്നു മെഡലിനിലേക്കു പോകുകയായിരുന്ന വിമാനം ആകാശമധ്യേ റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു.

ബ്രസീലിയന്‍ ഫുട്ബോള്‍ ക്ലബ്ബ് ഷാഫി കോവിന്‍സ് റിയല്‍സ് ക്ലബ് താരങ്ങള്‍ സഞ്ചരിച്ചിരുന്ന വിമാനമാണ് അപകടത്തില്‍പെട്ടത്. സൌത്ത് അമേരിക്കന്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ പോകുകയായിരുന്നു ടീം. വിമാനത്തിന്റെ ഇന്ധനം കുറഞ്ഞതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. പ്രാദേശിക സമയം അര്‍ധരാത്രിയോടടുത്താണ് അപകടമുണ്ടായത്. LAMIA എയര്‍ലൈന്‍സ് വിമാനം ആര്‍ജെ85 ആണ് അപകടത്തില്‍പെട്ടത്.