താരനിബിഢമായി, ചാക്കോച്ചന്റെ കുഞ്ഞ് ഇസയ്ക്ക് മാമോദീസ; വീഡിയോ വൈറൽ

0

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ഈ കഴിഞ്ഞ ഏപ്രിൽ 17നാണ് കുഞ്ചാക്കോബോബനും പ്രിയക്കും കുഞ്ഞു ജനിക്കുന്നത്. ഈ സന്തോഷ വാർത്ത ആരാധകർ നിറഞ്ഞ മനസോടെയാണ് സ്വീകരിച്ചതും. നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ചാക്കോച്ചനും പ്രിയയ്ക്കും ഇസഹാക്ക് ജനിക്കുന്നത്. കുഞ്ഞിന്റെ ഓരോ വിശേഷങ്ങളും ചാക്കോച്ചന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് കുഞ്ഞ് ഇസയുടെ മാമോദീസയുടെ വീഡിയോ ആണ്.

കഴിഞ്ഞ ദിവസം കൊച്ചിയിലെ ഇളംകുളം വലിയ പള്ളിയില്‍ വെച്ചായിരുന്നു മാമ്മോദീസ ചടങ്ങ്. അത് കഴിഞ്ഞുള്ള റിസപ്ഷന് നിരവധി താരങ്ങളാണ് പങ്കെടുത്തത്. ജനപ്രിയ നടൻ ദിലീപും, ഭാര്യ കാവ്യാ മാധവനും ചടങ്ങിൽ സന്നിഹിതരായിരുന്നു. പള്ളിയിൽ നേരിട്ടെത്തിയാണ് ഇരുവരും ആശംസകൾ അറിയിച്ചത്.

കൊച്ചി ഗ്രാൻഡ് ഹയാത് ഹോട്ടലിൽ വച്ചായിരുന്നു റിസപ്‌ഷൻ ചടങ്ങുകൾ നടന്നത്.മലയാള സിനിമയിലെ പ്രമുഖർ ചടങ്ങിൽ സന്നിഹിതർ ആയിരുന്നു. മമ്മൂട്ടി, ദുൽഖർ തുടങ്ങി സിനിമാ ലോകത്തെ സജീവ സാന്നിധ്യങ്ങളായ എല്ലാ താരങ്ങളും മാമോദീസ ചടങ്ങിൽ പങ്കെടുത്തു.നിർമ്മാതാക്കളായ ആന്റോ ജോസഫ്, ആൽവിൻ ആന്റണി, നടൻ വിനീത്‌ എന്നിവരും ചടങ്ങിന്റെ ഭാഗമായി.