ലാന്റിംഗിനിടെ എയർ ഇന്ത്യ എക്സ് പ്രസ് വിമാനം ൺവെയിൽ ഉരസി; ഒഴിവായത് വൻ ദുരന്തം

0

കോഴിക്കോട്: ലാന്റിംഗിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ് പ്രസ് റൺവെയിൽ ഉരസി. സൗദിയിൽ നിന്ന് 180 യാത്രക്കാരും ജീവനക്കാരുമായി വന്ന എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിന്റെ പിറക് വശമാണ് റൺവെയിൽ ഉരസിയത്. ആർക്കും അപകടമൊന്നും സംഭവിച്ചിട്ടിലെന്നാണ് ലഭിക്കുന്ന വിവരം.

വിമാനത്തിന് കേടുപാടുണ്ടെന്നും സാങ്കേതിക വിദഗ്ദ‌ർ പരിശോധിച്ച ശേഷം മാത്രമേ ഇനി യാത്ര തുടരൂവെന്നും അധികൃതർ അറിയിച്ചു. മടക്കയാത്രയ്ക്ക് ടിക്കറ്റെടുത്ത യാത്രക്കാർക്ക് പകരം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.