കല്യാണച്ചെക്കന്റെ പൊക്കം കണ്ട് അതിശയത്തോടെ മമ്മൂട്ടി

0

താരങ്ങൾ പങ്കെടുക്കുന്ന വിവാഹച്ചടങ്ങുകളുടെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരാറുണ്ട്. ഇപ്പോഴിതാ, ഈ അടുത്തൊരു കല്യാണച്ചടങ്ങിനെത്തിയ മമ്മൂട്ടിയുടെ ചിത്രമാണ് വൈറലാവുന്നത്.

തന്നേക്കാൾ ഉയരമുള്ള കല്യാണച്ചെക്കനെ കൗതുകത്തോടെ നോക്കുന്ന താരത്തെയാണ് ചിത്രത്തിൽ കാണാനാവുക.

വരനൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രം ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. ‘ഇവനെ ഇനിയും വളരാൻ അനുവദിച്ചു കൂടാ’, ‘പൊക്കമൊക്കെ ഔട്ട്‌ ഓഫ്‌ ഫാഷൻ ആയി കേട്ടോ’ എന്നിങ്ങനെ പോവുന്നു ആരാധകരുടെ കമന്റുകൾ. നടൻ ഗിന്നസ് പക്രു അടക്കമുള്ള താരങ്ങളും ചിത്രം പങ്കുവച്ചിരുന്നു.

ദിൽഷാദിന്റെയും സാറയുടെയും വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കാനാണ് മെഗാ സ്റ്റാർ എത്തിയത്. മുൻകായികതാരമായ ദിൽഷാദ് ഇപ്പോൾ സെൻട്രൽ എക്സൈസ് കസ്റ്റംസ് ഡിപ്പാർട്ട്മെന്റിൽ ജോലി നോക്കുകയാണ്.